കടക്ക് പുള്ളര്‍ വൈറലാകുന്നു – തരംഗമായി ഷാഹിദ്


കാസര്‍കോട് : സൈബര്‍ ലോകത്തെ തരംഗമായി കടക്ക് പുള്ളര്‍.. വാട്‌സ്ആപ്പില്‍ പിറവിയെടുത്ത അണങ്കൂര്‍ത്തെ പുള്ളറെ കണ്ടിനാ എന്ന പാട്ട് കേരളക്കര ഏറ്റുപാടുമ്പോള്‍ പാട്ടിന്റെ ശില്പി ഷാഹിദ് തരംഗമാവുകയാണ്.അണങ്കൂരിലെ കൊല്ലമ്പാടി സ്വദേശിയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഷാഹിദ്. ഒരു ദിവസം വൈകുന്നേരം കൂട്ടുകാരുമൊത്ത് ബൈക്കിലിരുന്ന് സംസാരിക്കുമ്പോള്‍ ബൈക്കിന്റെ ടാങ്കിന് താളമിട്ട് ഷാഹിദ് വെറുടെ പാടി. അണങ്കൂര്‍ത്തെ പുള്ളറെ കണ്ടിനാ.. കടക്ക് പുള്ളറെ കണ്ടിനാ… ചുമ്മാ ഒരു തമാശയ്ക്ക് വെസ്റ്റേണ്‍ ഈണത്തില്‍ മൂളിയതായിരുന്നു. കൂട്ടുകാരായ ജബ്ബാറും മുഹമ്മദും ഷെമീദും ചേര്‍ന്ന് വാട്‌സ് ആപ്പില്‍ അപ് ലോഡ് ചെയ്തു. പിന്നെ അതൊരു തരംഗമായി മാറി. ദഖീറത്തിലെ വിദ്യാര്‍ത്ഥികളും ആലമ്പാടിയിലെ പുള്ളറും രാഗവും ഭാവവും മാറ്റി മാറ്റി പാടി. പിന്നീടത് തലശ്ശേരിയും കടന്ന് മയ്യഴിപുഴയുടെ തീരത്തെത്തി. പാട്ട് കേരളക്കര ഏറ്റുപാടുമ്പോഴും ഈ കൊച്ചു മിടക്കന്റെ മുഖത്ത് ഒന്നുമറിയാത്ത നിഷ്‌കളങ്കത മാത്രമാണ്. ഫേസ് ബുക്കിനും യൂട്യൂബിലും അക്കൗണ്ട് പോലുമില്ലാത്ത ഷാഹിദ് ഇപ്പോള്‍ സൈബര്‍ ലോകത്തിലെ താരമാണ്. തനി വെസ്‌റ്റേണ്‍ ശൈലി, ഇമ്പമാര്‍ന്ന താളം.. താര പദവിയിലേക്കാണ് ഷാഹിദ് നടന്നുകയറിയത്. ലജ്ജാവതി പോലെ , കൊലവറി പോലെ പോലെ സൈബര്‍ ലോകം ഷാഹിദിന്റെ പാട്ടിനെയും തരംഗമാക്കിയിരിക്കുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kerala.

Subscribe to get more videos :