
ഓസ്‌ട്രേലിയക്കാരിയായ വധുവിന് തന്റെ വിവാഹദിവസം ഒരിക്കലും മറക്കാന്‍ കഴിയില്ല. കാരണം, അന്ന് വിവാഹച്ചടങ്ങലെത്തിയ ആനക്കുട്ടി ഒരിക്കലും മറക്കാനാവാത്ത പണിയാണ് കൊടുത്തത്. തായ് റിസോര്‍ട്ട് ആയ ഫുക്കെട്ടില്‍ വെച്ചു നടന്ന വിവാഹച്ചടങ്ങില്‍ ക്ഷണിക്കാതെത്തിയ അതിഥിയായിരുന്നു മൂന്നു വയസ്സുകാരനായ ഇന്ത്യന്‍ കുട്ടിയാന. വധു അടുത്തെത്തിയപ്പോള്‍ ഇവന്‍ കാണിച്ച കുസൃതി ഇന്ന് ലോക മാധ്യമങ്ങളില്‍ രസകരമായ വാര്‍ത്തയായിട്ടുണ്ട്. വധുവിനെ അരികിലേക്ക് ചേര്‍ത്തു പിടിച്ച് വായിലാക്കിയ ചിത്രമാണ് സോഷ്യല്‍ സൈറ്റിലും മറ്റും വൈറലാകുന്നത്.
സംഭവം കണ്ടു നിന്ന അതിഥികളാകട്ടെ കൂട്ടച്ചിരി തുടങ്ങി. വധുവിന്റെ തല വായിലേക്ക് കടത്തിയെങ്കിലും പെട്ടെന്ന് തന്നെ കുട്ടിക്കുറുമ്പന്‍ പിടിവിട്ടു. ഓസ്‌ട്രേലിയന്‍ ഫിലിംമേക്കറായ എബ്രഹാം ജോഫ് ആണ് രസകരമായ ചിത്രം തന്റെ ക്യാമറയില്‍ പകര്‍ത്തിയത്. കുട്ടിയാന പെട്ടെന്ന് വധുവിനെ സ്വതന്ത്രയാക്കിയില്ലായിരുന്നെങ്കില്‍ ശ്വാസതടസ്സം അനുഭവപ്പെടുമായിരുന്നു. കുസൃതിയാണെങ്കിലും ആനയുടെ അമിത സ്‌നേഹപ്രകടനത്തില്‍ വധു അമ്പരന്നു നിന്നുപോയി!