പ്രേക്ഷകരുടെ കണ്ണുകള്‍ക്ക് വര്‍ണകാഴ്ച നല്‍കുന്ന ഡാന്‍സ് നമ്പറാണ് ആര്‍. രാജ്കുമാര്‍ എന്ന ചിത്രത്തിലെ സാരീ കെ ഫാള്‍ സാ എന്ന് തുടങ്ങുന്ന ഗാനത്തിലെ രംഗങ്ങള്‍. സിനിമയില്‍ അഭിനയിച്ചിരിക്കുന്ന ഷാഹിദും സൊണാക്ഷിയും വളരെ ഭംഗിയായി പാട്ടിന് ചുവടുവെച്ചിട്ടുണ്ട്. നൃത്ത ചക്രവര്‍ത്തി പ്രഭുദേവ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമായതിനാല്‍ തന്നെ വ്യത്യസ്തമായ നൃത്തം സിനിമയിലെ മുഖ്യ ആകര്‍ഷണമായിരിക്കും.
വളരെ രസകരമായ നൃത്തച്ചുവടുകളാണ് ഗാനരംഗത്തിലേത്. വാക്കി ഡാന്‍സ് എന്ന് പേരിട്ടിരിക്കുന്ന ഡാന്‍സ് നമ്പര്‍ മറ്റ് നൃത്തങ്ങളില്‍ നിന്നും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു.
പ്രീതം സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അന്തരാ മിത്രയും നകാഷ് ആസിസുമാണ്.
