
കാസര്‍കോട്: കാസര്‍കോട് വ്യാപാര ഭവനില്‍ നടക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കാസര്‍കോട് നഗരത്തില്‍ വിളംബര റാലി നടത്തി. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ചെണ്ടമേളയുടെ അകമ്പടിയോടെ ആരംഭിച്ച റാലി കെ.എസ്.ആര്‍.ടി.സിക്ക് സമീപം സമാപിച്ചു.
സി.ഒ.എ. സംസ്ഥാന, ജില്ലാ നേതാക്കളായ എം.രാധാകൃഷ്ണന്‍, നാസര്‍ ഹസ്സന്‍ അന്‍വര്‍, ഷുക്കൂര്‍ കോളിക്കര, സതീഷ്.കെ.പാക്കം, പി.വി.പ്രദീപ്, ടി.വി.മോഹനന്‍, കെ.ദിവാകര, വി.വി.മനോജ്, ഹരികാന്ത് നേതൃത്വം നല്‍കി.