തണല്‍ എരോലിന്റെ സൗജന്യ നേത്രപരിശോധന ക്യാമ്പ് ശ്രദ്ധേയമായി

ഉദുമ: തണല്‍ ചാരിററബിള്‍ ട്രസ്റ്റ് എരോല്‍ കാസര്‍കോട് വിഷന്‍ കെയര്‍ ഓപ്‌ററിക്കല്‍സുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പ് അഡ്വ.എം.സി. ജോസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ബങ്കണ ഹസ്സന്‍ ഹാജി അധ്യക്ഷത വഹിച്ചു. സൗജന്യ കണ്ണട വിതരണത്തിന്റെ ഉദ്ഘാടനം കെ.എ മുഹമ്മദലി നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആയിഷാബി, ഹമീദ് മാങ്ങാട്, വിഷന്‍ കെയര്‍ ഓപ്‌ററിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ സിറാര്‍ അബ്ദുല്ല, തണല്‍ ഭാരവാഹികളായ റശീദ് മൊട്ടയില്‍, മൂസ മുഹമ്മദ്, മൊയ്തീന്‍കുഞ്ഞി, മുഹമ്മദ് സാജിദ്, ഷെരീഫ് എന്‍.വി, റഫീഖ്, സാബിര്‍, അഷ്‌റഫ് ബദരിയ, മുനീര്‍, ഗഫൂര്‍ മൂസ,അഷ്‌റഫ് അക്കര, തുടങ്ങിയവര്‍ സംബന്ധിച്ചു. ഷെരീഫ് സ്വാഗതവും നാസര്‍ എരോല്‍ നന്ദിയും പറഞ്ഞു. ഡേ. അവിനാഷ് തൃശൂരിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ നൂറോളം പേര്‍ പരിശോധനയ്‌ക്കെത്തിയിരുന്നു.

Subscribe to get more videos :