കളിപ്പാട്ടം തട്ടിപ്പറിച്ചതിന് കുഞ്ഞിനോട് സോറി പറയുന്ന നായ;വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു


മനുഷ്യനെപോലെ സഹനുഭൂതി കാട്ടുന്ന നായക്കുട്ടി കുട്ടി.തെറ്റു ചെയ്​തതിനും ക്ഷമാപണം ചോദിക്കുന്ന ചാര്‍ളി എന്ന നായ്​ക്കുട്ടി അല്‍ഭുതമാവുകയായിരുന്നു.കുഞ്ഞിന്റെ കൈയില്‍ നിന്നും കളിപ്പാട്ടം തട്ടിപ്പറിച്ചതിന് ക്ഷമ ചോദിക്കുന്ന വളര്‍ത്തുനായയുടെ വീഡിയോ വൈറലാകുന്നു. കുഞ്ഞ് കളിച്ചുകൊണ്ടിരിക്കെ ചാര്‍ലി എന്ന നായ കളിപ്പാട്ടം എടുക്കുകയായിരുന്നു.എന്നാല്‍, നിര്‍ത്താതെയുള്ള കുഞ്ഞിന്റെ കരച്ചില്‍ കേട്ടതോടെ ചാര്‍ലിക്ക് കുറ്റബോധം. ഉടനെ കളിപ്പാട്ടം തിരികെ നല്കുകയും കുഞ്ഞിനരികിലേക്ക് എല്ലാ കളിപ്പാട്ടങ്ങളും എത്തിക്കുകയും ചെയ്തു. പതിനാറ് ലക്ഷത്തിലധികം പേര്‍ കണ്ട വീഡിയോ കുഞ്ഞിന്റെ കൈയില്‍ നിന്നും കളിപ്പാട്ടം തട്ടിപ്പറിച്ചതിന് ക്ഷമ ചോദിക്കുന്ന വളര്‍ത്തുനായയുടെ വീഡിയോ

Subscribe to get more videos :