
ചലച്ചിത്ര താരങ്ങളായ വിനീത് ശ്രീനിവാസനും, ചെമ്പന്‍ വിനോദ് ജോസും പോലീസ് അറസ്റ്റില്‍.ഇവരെ അറസ്റ്റ് ചെയ്തത് മറ്റാരുമല്ല പോലീസുകാരായ ജോജു ജോര്‍ജ്ജും, ശ്രീജിത്ത് രവിയുമാണ്.കള്ളന്‍മാരുടെ കഥ പറഞ്ഞ സൂപ്പര്‍ ഹിറ്റ് സിനിമ റോമന്‍സിന് ശേഷം ചാന്ദ് വി ക്രിയേഷന്‍സിന്റെ ബാന്നറില്‍ മെയ് 8 നു റിലീസിന് തയ്യാറായിരിക്കുന്ന കോമഡി സസ്‌പെന്‍സ് ത്രില്ലര്‍ ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’ എന്ന സിനിമയിലാണ് ഈ രംഗം അരങ്ങേറുന്നത് .അതേ, വിനീതും ചെമ്പനും കള്ളന്‍മാരുടെ വേഷത്തിലും, ജോജുവും ശ്രീജിത്തും പോലീസിന്റെ വേഷത്തിലും എത്തുന്ന’ഒരു സെക്കന്റ് ക്ലാസ് യാത്ര’യുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത് ഇതിനകം തന്നെ യൂ ടൂബില്‍ ഹിറ്റായി കഴിഞ്ഞു .ഞായറാഴ്ച വൈകീട്ട് റിലീസ് ചെയ്ത ട്രെയിലര്‍ തിങ്കളാഴ്ച രാവിലെ ആകുമ്പോഴേക്കും ഇരുപതിനായിരത്തിലധികം പേര്‍ കണ്ടു കഴിഞ്ഞിട്ടുണ്ട് . ചെറുപ്പക്കാരുടെ ഹരമായി മാറിയ വടക്കന്‍ സെല്‍ഫിക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന സിനിമ എന്നത് കൊണ്ട് തന്നെ സിനിമാ ലോകം പ്രതീക്ഷയോടെ ആണ് ഒരു സെക്കന്റ് ക്ലാസ് യാത്രയെ കാത്തിരിക്കുന്നത് രണ്ട് കള്ളന്‍മാരെയും കൊണ്ട് പോലീസുകാര്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയും അതില്‍ നിന്നും ഉരുത്തിരിയുന്ന സംഭവങ്ങളുമാണ് നര്‍മത്തില്‍ പൊതിഞ്ഞു സസ്‌പെന്‍സിന്റെ മേമ്പോടിയോടെ ‘ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര’ എന്ന സിനിമയിലൂടെ അവതരിപ്പിക്കപ്പെടുന്ന പ്രമേയം. ഇതില്‍ നന്ദു എന്ന മോഷ്ടാവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിനീത് ശ്രീനിവാസനും മാരന്‍ എന്ന മറ്റൊരു കള്ളനെ അവതരിപ്പിക്കുന്നത് ചെമ്പന്‍ വിനോദുമാണ്. തമാശകള്‍ നിറഞ്ഞതാണ് മാരന്‍ എന്ന വ്യക്തിയെങ്കിലും പോലീസിന്റെ നോട്ടപ്പുള്ളി കൂടിയാണ് ഇയാള്‍. എന്നാല്‍ സാധാരണ നാട്ടിന്‍ പുറത്തുകാരമായ ആളാണ് നന്ദു. ഇരുവരെയും കൊണ്ട് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പരശുറാം എക്‌സ്പ്രസില്‍ യാത്ര തിരിക്കുന്നിടത്തുനിന്നാണ് ഈ സിനിമ സുപ്രധാനഘട്ടത്തിലേക്ക് എത്തുന്നത്. നവാഗതരായ ജെക്‌സണ്‍ ആന്റണി, റെജിസ് ആന്റണി എന്നിവര്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ഒരു സെക്കന്റ് ക്ലാസ്സ് യാത്ര. മലയാളത്തിലെ പ്രമുഖരായ സംവിധായകരുടെ കൂടെ സഹസംവിധായകരായി പ്രവര്‍ത്തിച്ചിട്ടുള്ള ഇരുവരുടെയും ആദ്യ സിനിമ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ഇവര്‍ തന്നെയാണ്. ചാന്ദ്‌വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ഘോഷ്, ബിജോയ് ചന്ദ്രന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിനോദ് ഇല്ലംപിള്ളിയാണ്.ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. ഭാഗ്യ താരം നിക്കു ഗില്‍റാണിയാണ് ഈ ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്നസെന്റ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സുനില്‍ സുഘത, ബാലു വര്‍ഗ്ഗീസ് എന്നിവരും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇവരോടൊപ്പം നിയുക്ത ചീഫ് വിപ്പും ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടന്‍ എംഎല്‍എ ഈ സിനിമയില്‍ ഐജിയായി വേഷമിടുന്നുണ്ട് .വെള്ളരി പ്രാവിന്റെ ചങ്ങാതി, റോമന്‍സ്, ഉത്സാഹക്കമ്മിറ്റി, ക്രാന്തി തുടങ്ങിയ ചിത്രങ്ങളില്‍ തോമസ് ഉണ്ണിയാടന്‍ എംഎല്‍എ നേരത്തെ അഭിനയിച്ചിട്ടുണ്ട്.