
ഹെലികോപ്റ്റര്‍ ലാന്റ് ചെയ്തപ്പോള്‍ പെരുമഴ. പക്ഷെ പ്രസിഡന്റിന്റെ കയ്യില്‍ കുടയുണ്ടല്ലോ..കുട നിവര്‍ത്തി ഒബാമ മഴയിലേക്ക് ഇറങ്ങി. പക്ഷെ കോപ്റ്ററില്‍ ഉണ്ടായിരുന്ന സീനിയര്‍ അഡൈ്വസര്‍ വലേറി ജാറെറ്റിന് കുടയില്ല. കുട നിവര്‍ത്തി പ്രസിഡന്റ് കാത്തുനിന്നു. കോപ്റ്ററില്‍ നിന്ന് ഓബാമയുടെ കുടക്കീഴിലേക്ക് മഴ നനയാതെ സീനിയര്‍ അഡൈ്വസര്‍ ഇറങ്ങി.[www.malabarflash.com] എന്നാല്‍ പ്രസിഡന്റ് ഓഫീസിലെ ഡെപ്യൂട്ടി ചീഫ് സ്റ്റാഫ് കൈയ്യിലെ കുട നിവര്‍ത്താതെ പ്രസിഡന്റിന്റെ കുടക്കീഴിലേക്ക് കയറി. പ്രസിഡന്റിന്റെ കുടക്കീഴില്‍ കയറാനുള്ള സുവര്‍ണാവസരം വെറുതെ കളയണ്ടല്ലോ. പക്ഷെ മഴ നനയുന്ന ഒരു മെയില്‍ സ്റ്റാഫും വീഡിയോയില്‍ ഉണ്ട്. എന്തായാലും ഓഫീസ് സ്റ്റാഫുകളെ ഒരു കുടക്കീഴില്‍ കൊണ്ടുപോകുന്ന ഒബാമയുടെ വീഡിയോ യൂട്യൂബില്‍ ഇപ്പോള്‍ വൈറലാണ്.