
മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ ഓഡിയോ ലേബലായ മ്യൂസിക്247, എബ്രിഡ് ഷൈനിന്റെ കാമ്പസ് ചിത്രമായ 'പൂമരം'ത്തിലെ ആദ്യ സോങ്ങ് വീഡിയോ റിലീസ് ചെയ്തു. കാളിദാസ് ജയറാമിനെ അവതരിപ്പിക്കുന്ന ഈ ഗാനത്തിന്റെ സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്. വെറും ഒരു ദിവസത്തിനുള്ളില്‍ തന്നെ 5 ലക്ഷത്തിലധികം വ്യൂസും 17,000+ ലൈക്‌സുമായി ഈ ഗാനം ഇപ്പോള്‍ യൂട്യൂബ് ഇന്ത്യയുടെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഏഴാം സ്ഥാനത്ത് ഇടം നേടിയിരിക്കുകയാണ്. എബ്രിഡ് ഷൈന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'പൂമരം'ത്തിലൂടെ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുകയാണ്. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജ്ഞാനമും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ലൈം ലൈറ്റ് സിനിമാസിന്റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നു നിര്‍മ്മിച്ച 'പൂമരം' അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്തും.