
എച്ച്.ഐ.വി പോസിറ്റീവ് ആയ ശേഷം 104 സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് യുവാവ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് വെളിപ്പെടുത്തിയതിനെതുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ മാലാവിയില്‍ അറസ്റ്റിലായ എറിക് ആന്‍വിന്‍ എന്ന യുവാവാണ് ബിബിസിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അറസ്റ്റിനു മുമ്പാണ് ഇയാള്‍ താന്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന് ഇയാള്‍ ബിബിസിയോട് വെളിപ്പെടുത്തിയത്. കേസില്‍ അടുത്ത ദിവസം വിധി വരാനിരിക്കെ ഇയാള്‍ക്കതിരെ കടുത്ത ശിക്ഷ വേണമെന്ന ആവശ്യം മാലാവിയില്‍ ഉയര്‍ന്നിട്ടുണ്ട്. മാലാവിയിലെ ഗോത്രാചാരത്തിന്റെ ഭാഗമായ ലൈംഗിക വേഴ്ചകളില്‍ ഏര്‍പ്പെട്ടുവെന്നാണ് എറിക് വെളിപ്പെടുത്തിയത്. ആര്‍ത്തവം വൈകുന്ന പെണ്‍കുട്ടികളുമായി പുറത്തുള്ള ആളെ കൊണ്ട് ലൈംഗിക വേഴ്ച നടത്തിക്കുന്ന കുസാസാ ഫുംബി ആചാര പ്രകാരമാണ് താന്‍ നിരവധി പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടതെന്നാണ് ഇയാള്‍ പറയുന്നത്. പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പണം തന്ന് തന്നെ വാടകക്കെടുക്കുകയായിരുന്നു എന്നും ഇയാള്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ഭര്‍ത്താവ് മരിച്ചു പോവുന്ന സ്ത്രീകള്‍ക്ക് ലൈംഗിക ജീവിതം നല്‍കുന്നതിനായി നാലു നാളുകള്‍ പുറത്തുള്ളയാളെ കൊണ്ട് ലൈംഗിക വേഴ്ച നടത്തിക്കുന്ന കുലോവാ കുഫ ആചാര പ്രകാരവും വേഴ്ചയില്‍ ഏര്‍പ്പെട്ടതായി ഇയാള്‍ ബിബിസയോട് വെളിപ്പെടുത്തി. ലൈംഗിക ശുദ്ധീകരണം എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആചാരങ്ങള്‍ നടത്തിയില്ലെങ്കില്‍, സ്ത്രീകള്‍ക്ക് അപകടം സംഭവിക്കുമെന്നാണ് ഇവിടത്തെ ഗോത്ര വിശ്വാസം. എന്നാല്‍, എയ്ഡിസിന്റെ വ്യാപനത്തിനു ശേഷം ഈ ആചാരങ്ങള്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. അതിനിടെയാണ്, താന്‍ ഇപ്പോഴും ഈ ആചാരം നടത്തിയതായി ഇയാളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. തുടര്‍ന്ന്, മലാവി പ്രസിഡന്റ് പീറ്റര്‍ മുതാരികയുടെ നിര്‍ദേശ പ്രകാരം ഇയാള്‍ അറസ്റ്റിലായി. തുടര്‍ന്നാണ് ഇയാള്‍ എയ്ഡ്‌സ് രോഗിയാണെന്ന് വെളിപ്പെട്ടത്. അറസ്റ്റിലാവുംമുമ്പ് ബിബിസി നടത്തിയ അഭിമുഖത്തിലാണ് താന്‍ എയ്ഡ്‌സ് ബാധിച്ച ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സ്ത്രീകളുടെ വിവരങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയത്.