ഇതാ മിസ്റ്റര്‍ ഫ്രോഡിലെ മനോഹര ഗാനങ്ങള്‍


തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനാകുന്ന മിസ്റര്‍ ഫ്രോഡിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. സദാ പാലയാ എന്നു തുടങ്ങുന്ന ഗാനവും ഖുദാ ഓ ഖുദാ എന്ന ഗാനവും യൂ ട്യൂബില്‍ അപ്ലോഡ് ചെയ്തു. സദാ പാലയാ എന്ന ഗാനം ഒരുക്കിയത് ഗോപീ സുന്ദറാണ്. സിതാരയും സുദീപ് കുമാറുമാണ് പാടിയത്. ഖുദാ ഓ ഖുദാ എന്ന ഗാനത്തിന് ഗോപീ സുന്ദറാണ് ഈണമിട്ടത്. ശങ്കര്‍ മഹാദേവനാണ് ആലാപനം. രചന ഹരിനാരായണന്‍. ചിത്രത്തില്‍ മിയ ആണ് നായിക. ദേവ് ഗില്‍, സിദ്ധിഖ്, സായ്കുമാര്‍, തമിഴ്നടന്‍ വിജയ്കുമാര്‍, വിജയ്ബാബു, അര്‍ജുന്‍, അശ്വിന്‍, പല്ലവി, മഞ്ജരി ഫാന്‍ദിസ് , ശ്രീരാമന്‍, ദേവന്‍, സത്താര്‍, ബിജു പപ്പന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. തിയേറ്റര്‍ ഉടമകളുടെ സംഘടയുടെ വിലക്കു സംബന്ധിച്ച് വിവാദം കൊഴുക്കുന്നതിനിടെയാണ് മിസ്റര്‍ ഫ്രോഡിന്റെ ഓഡിയോ സി ഡി പുറത്തിറക്കിയത്. കൊച്ചിയില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളില്‍ പെട്ടവര്‍ പങ്കെടുത്ത ചടങ്ങിലാണ് സി ഡി പുറത്തിറക്കിയത്. ചിറ്റൂര്‍ ഗോപിയും ഹരിനാരായണനും എഴുതി ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച മൂന്നു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.മെയ് എട്ടിന് റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രം പ്രദര്‍പ്പിക്കില്ലെന്ന നിലപാടുമായി തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയത്. ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. സി ഡി പുറത്തിറക്കുന്ന ചടങ്ങില്‍ മോഹന്‍ലാലിനു പുറമെ ചിത്രത്തില്‍ നായികമാരായ പല്ലവി, മഞ്ജരി, വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച ദേവ്, സിദ്ധിക്ക് തുടങ്ങിയ നടീനടന്മാരും ചലച്ചിത്ര മേഖലയിലെ വിവിധ രംഗത്തുനിന്നുള്ള പ്രമുഖരും പങ്കെടുത്തു.

Subscribe to get more videos :

  • ജിമ്മിക്ക് കമ്മലിട്ട്, ചാടി തുള്ളി മറ്റൊരു കിഡിലൻ ജിമ്മിക്കി കമ്മൽ ഡാൻസ്

    13Sep2017

    വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമ്മിക്കി കമ്മൽ എന്ന പാട്ട് വൻ ഹിറ്റായതോടെ നിരവധി പേരാണ്...

  • മലയാള ആൽബത്തിൽ പാക്കിസ്ഥാൻ നായിക

    29Jun2017

    ദുബൈ: ആദ്യമായ് ഒരു മലയാള ആൽബത്തിൽ പാക്കിസ്ഥാൻ നായിക അഭിനയിക്കുന്നത് പുതുമയാകുന്നു. ഉദുമ സ്വദേശ...

  • മനസറിഞ്ഞു നൽകുന്ന സ്നേഹത്തെ കണ്ടില്ലെന്ന് നടിച്ചാൽ പിന്നെ അതോർത്തു ദുഃഖികേണ്ടി വരും

    23Dec2016

    ...